Timely news thodupuzha

logo

ഐ.എൻ.റ്റി.യു.സി ഇടുക്കി ജില്ലതല സമരം നടത്തി

തൊടുപുഴ: പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, സ്വകാര്യവൽക്കര വായ്പാ നയങ്ങൾ ഉപേക്ഷിക്കുക, പെൻഷൻ പരിഷ്കരണം നടപ്പാക്കുക, ഡി ഏ കുടിശ്ശിക അനുവദിക്കുക, ലീവ് സർണ്ടർ അനുവദിക്കുക, സാമ്പത്തിക ആനുകൂല്യങ്ങൾ സമയബന്ധിതമായി അനുവദിക്കുക, ശമ്പള പരിഷ്കരണ അനോമലി കൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന സമര ശ്രംഖലയുടെ ഇടുക്കി ജില്ലതല പരിപാടി തൊടുപുഴ ഡിവിഷൻ ഓഫിസ് അങ്കണത്തിൽ നടന്നു.

ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു പരിപാടി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ടി എസ് ഷൈജു മുഖ്യപ്രഭാഷണം നടത്തി. എൻ.ജി.ഒ അസോസിയേഷൻ ജില്ലാ സെക്രട്ടറി ഷമീർ സി.എസ് മുഖ്യ അതിഥിയായെത്തി.

ജൂലൈ ഒന്നിനാണ് സമരം ആരംഭിച്ചത്. സമരം ആഗസ്റ്റ് എട്ടിന് സെക്രട്ടറിയേറ്റ് മാർച്ചോടെ സമാപിക്കും. പരിപാടിയിൽ ജില്ലാ പ്രസിഡൻറ് റ്റി.എം.ആസാദ്, ജില്ലാ സെക്രട്ടറി മുഹമ്മദ് നൈസാം, സംസ്ഥാന കമ്മിറ്റി അംഗം റ്റി.ജി.ജോസഫ്, എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് മുജീബ്.പി.എ, വനിതാ വിഭാഗം ജില്ലാ കൺവീനർ സോയാമോൾ ജോണി എന്നിവർ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *