ഇസ്ലാമാബാദ്: ഡ്രോൺ ഉപയോഗിച്ച് ലഹരിമരുന്നുകൾ ഇന്ത്യയിലേക്ക് കടത്തുന്നുണ്ടെന്ന് സ്ഥിരീകരിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ സഹായി.
നിരോധിത ലഹരിമരുന്നുകൾ കൂടുതലായും ഹെറോയിനുകൾ പോലുള്ളവ അതിർത്തിക്കപ്പുറമുള്ള മറ്റു രാജ്യങ്ങളിലേക്ക് പ്രത്യേകിച്ച് ഇന്ത്യയിലേക്ക് കടത്തുന്ന നിരവധി കേസുകൾ രാജ്യത്തുണ്ടെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ സഹായിയും പ്രതിരോധ മന്ത്രാലയത്തിലെ സ്പെഷൽ അസിസ്റ്റൻറുമായ മാലിക് മുഹമ്മദ് അഹമ്മദ് ഖാൻ പറഞ്ഞു.
മുതിർന്ന പാക്കിസ്ഥാൻ മാധ്യമപ്രവർത്തകനു നൽകിയ അഭിമുഖത്തിലാണ് അഹമ്മദ് ഖാൻറെ പ്രതികരണം.
ഇന്ത്യയിലേക്ക് പാക്കിസ്ഥാൻ ഡ്രോൺ വഴി ലഹരി മരുന്നുകൾ കടത്തുന്നുണ്ടെന്ന മുൻ ആരോപണങ്ങളെ ശരിവയ്ക്കുന്ന സ്ഥിരീകരണമാണ് അദ്ദേഹത്തിീൻറെ പ്രതികരണം.