കോഴിക്കോട്: തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. അഴിയൂർ ആവിക്കര റോഡിൽ പുതിയ പറമ്പത്ത് അനിൽ ബാബു(44) ആണ് മരിച്ചത്. കണ്ണൂക്കരയിൽ വ്യാഴാഴ്ച്ച വൈകിട്ടായിരുന്നു അപകടം. തെരുവു നായ വാഹനത്തിന് കുറുകെ ചാടിയതോടെ ഓട്ടോ തലകീഴായി മറിയുകയായിരുന്നു. നാട്ടുകാർ ഉടനെ ഇയാളെ എത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.