Timely news thodupuzha

logo

ടൂറിസം വികസനം; അലക്കോട് പഞ്ചായത്തിന് 1കോടി രൂപ അനുവദിച്ചു

ആലക്കോട്: ഗ്രാമപഞ്ചായത്തിന്റെ ടൂറിസം വികസനത്തിന് 1കോടി രൂപ പ്രത്യേക ഫണ്ട്‌ അനുവദിച്ചതായി ഇളംദേശം ബ്ലോക്ക് പഞ്ചായത്ത്‌ അലക്കോട് ഡിവിഷൻ മെമ്പറും വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ടോമി കാവാലം അറിയിച്ചു.

ആലക്കോട് പഞ്ചായത്തിലെ ജനങ്ങൾക്ക് വിശ്രമത്തിനും വ്യായാമത്തിനും വിനോദത്തിനും പാർക്ക്‌, ജിം, നടപ്പാത സൗകര്യാതോടു കൂടിയ പാർക്ക്‌ എന്നിവ നിർമ്മിക്കുന്നതിനാണ് പണം അനുവദിച്ചിരിക്കുന്നത്.

പഞ്ചായത്ത്‌ മുൻ ഭരണ സമിതിയുടെ കാലത്ത് പി.ജെ.ജോസഫ് എം.എൽ.എ സംസ്ഥാന സർക്കാരിന് നൽകിയ പ്രൊജക്റ്റ്‌ അംഗീകരിച്ചാണ് പണം ബഡ്ജറ്റ് വിഹിതമായി അനുവദിച്ചിരിക്കുന്നത്. ഇതിന്റെ നിർമാണ ചുമതലയും മേൽനോട്ടവും ഇളംദേശം ബ്ലോക്ക്‌ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നിർവഹിക്കും.

നിർദ്ധിഷ്ട പാർക്ക്‌ നിർമിക്കാൻ അവശ്യമായ സ്ഥലം അനക്കയം കേന്ദ്രീകരിച്ചു എം.വി.ഐ.പി വക ഭൂമി ആവശ്യമായി വരും. ഭൂമി വിട്ട് കിട്ടാൻ അവശ്യമായ നടപടികൾക്കു ഇളംദേശം ബ്ലോക്ക്‌ പഞ്ചായത്തും ആലക്കോട് ഗ്രാമ പഞ്ചായത്തും സംയുക്തമായി ആരംഭിക്കും.

Leave a Comment

Your email address will not be published. Required fields are marked *