തൊടുപുഴ: ലിവർ ഫൗണ്ടേഷൻ ഓഫ് കേരളയുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ കരൾ മാറ്റിവച്ചവരുടെ കുടുംബ സംഗമവും വാർഷിക പൊതുയോഗവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.റ്റ്.ബിനു ഉദ്ഘാടനം ചെയ്തു. കരൾ മാറ്റിവച്ചവർക്കു തുടർ ചികിത്സയുടെ ഭാഗമായി ആവശ്യമായ മരുന്നുകൾ ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി ലഭ്യമാക്കാൻ ആവശ്യമായ നടപടി സ്വീ കരിക്കുമെന്ന് പ്രസിഡന്റ് സമ്മേളനത്തിൽ ഉറപ്പു നൽകി.
ജില്ലാ പ്രസിഡന്റ് സോണി തോമസ് അധ്യക്ഷനായിരുന്നു. ഡോ.മാത്യു.ജെ.ചൂരൻ മുഖ്യാതിഥിയായിരുന്നു. ലിഫോക് സംസ്ഥാന പ്രസിഡന്റ് മാത്യു ഫി ലിപ് കരൾ ദാതാക്കളെ അനുസ്മരിച്ചു. സംസ്ഥാന ട്രഷറർ ബാബു കുരുവിള, കെ.എം.ടോംസ് റോണി, ദിലീപ് ഖാദി, അനോജ് ജേക്കബ്, മുഹമ്മദ് ബഷീർ, ജയചന്ദ്രൻ നായർ, ഉഷ ഷാന്റി എന്നിവർ പ്രസംഗിച്ചു.