കോഴിക്കോട്: റബർ വിലയിൽ കേന്ദ്രത്തിന്റെ ഭാഗത്തു നിന്ന് അനുകൂലമായ നടപടിയുണ്ടായില്ലെന്നും സമയബന്ധിതമായി കാര്യങ്ങൾ ചെയ്‌തില്ലെങ്കിൽ സമരത്തിലേക്ക് കടക്കുമെന്നും താമരശേരി രൂപത ബിഷപ് റെമിജിയോസ് ഇഞ്ചനാനിയിൽ.
കാർഷിക പ്രശ്നങ്ങളിൽ കർഷക സംഘടനകളെ ഒരുമിച്ച് നിർത്തുമെന്നും കാസർകോട് മുതൽ തിരുവനന്തപുരം വരെ കർഷക യാത്ര സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നവരാണ് കർഷകർ.
കാർഷിക വസ്‌തുക്കൾക്ക് വിലയിടിവാണ്. അതിന്റെ വിപണനസാധ്യതകൾ അസ്‌തമിച്ചു കഴിഞ്ഞു. ഏറ്റവും വേദനിക്കുന്ന വിഭാഗമായി കർഷകർ മാറി.
കാർഷിക പ്രശ്നങ്ങളിൽ കർഷക സംഘടനകളെ ഒരുമിച്ച് നിർത്തി സമ്മർദശക്തിയായി മാറും. രാഷ്ട്രീയ സമ്മർദങ്ങൾക്ക് കീഴടങ്ങില്ലെന്നും ബിഷപ് പറഞ്ഞു.