കിളിമാനൂർ: അടയമൺ ഗവ. എൽപി സ്‌കൂളിൽ സ്വാതന്ത്ര്യദിന റാലിയിലെ ഫ്ലെക്‌സിൽ സ്വാതന്ത്ര്യസമര പോരാളികൾക്കൊപ്പം സവർക്കറുടെ ചിത്രം ഉൾപ്പെടുത്തിയതിൽ വ്യാപക പ്രതിഷേധമുയരുന്നു. കോൺഗ്രസ് അനുകൂല അധ്യാപക സംഘടനാ ഭാരാവാഹിയായ പ്രധാന അധ്യാപകന്റെ നേതൃത്വത്തിലാണ് ഫ്ലെക്‌സ് തയ്യാറാക്കിയത്. സവർക്കറുടെ ചിത്രം ഉൾപ്പെടുത്തിയത് ശ്രദ്ധയിൽപ്പെടുത്തിയ പിടിഎ ഭാരവാഹികളോട് പ്രധാന അധ്യാപകൻ മോശമായി പെരുമാറിയതായും പരാതിയുയർന്നു.]

സംഭവത്തിൽ പ്രധാന അധ്യാപകനെതിരെ പിടിഎ വൈസ് പ്രസിഡന്റ് വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകി. സജീവ കോൺഗ്രസ് പ്രവർത്തകനായ പിടിഎ പ്രസിഡന്റും പ്രധാന അധ്യാപകനും ചേർന്ന് പ്രശ്‌നം ഒതുക്കിത്തീർക്കാൻ ശ്രമിച്ചതായും പിടിഎ ഭാരവാഹികൾ പറഞ്ഞു.