Timely news thodupuzha

logo

ജെയ്ക്.സി.തോമസ് വോട്ട് രേഖപ്പെടുത്തി


കോട്ടയം:
ഉമ്മൻചാണ്ടിയുടെ മരണത്തെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിൽ വോട്ടെടുപ്പ് പുരോ​ഗമിക്കുന്നു. വോട്ടെടുപ്പ് രണ്ട് മണിക്കൂർ പിന്നിടുമ്പോൾ 10.5 ശതമാനം പോളിങ് രേഖപ്പെടുത്തി. പോളിങ്ങ് ബൂത്തുകളിൽ രാവിലെ മുതൽ തന്നെ തിരക്ക് അനുഭവപ്പെടുന്നുണ്ട്. വൈകിട്ട് ആറുവരെയാണ് പോളിങ്ങ്. ഇടതുപക്ഷ സ്ഥാനാർഥി ജെയ്ക്.സി.തോമസ് വോട്ട് രേഖപ്പെടുത്തി. മണർകാട് ​ഗവൺമെന്റ് എൽപി സ്കൂളിലെ 72-ാം നമ്പർ ബൂത്തിലെത്തിയാണ് ജെയ്ക് വോട്ടു രേഖപ്പെടുത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *