തിരുവനന്തപുരം: ദക്ഷിണ റെയിൽവേയ്ക്ക് അനുവദിച്ച പുതിയ വന്ദേഭാരത് എക്‌സ്‌പ്രസ് ‘കേരളത്തിലേക്ക് വിടാതെ’ റെയിൽവേ ബോർഡ്. ഒരാഴ്‌ച മുമ്പാണ് മൂന്നു ട്രെയിനുകളിൽ ഒന്ന് ദക്ഷിണ റെയിൽവേ നൽകിയത്.
ഇത് കേരളത്തിന് ഓണ സമ്മാനമാണെന്ന് ബി.ജെ.പിയും ചില മാധ്യമങ്ങളും പ്രചരിപ്പിച്ചിരുന്നു. ട്രെയിൻ മാംഗ്ലൂരിലേക്ക് കൊണ്ടു പോകാനായി അവിടെ നിന്നുള്ള ഉദ്യോഗസ്ഥർ മൂന്നു ദിവസമായി ചെന്നൈയിൽ തുടരുകയാണ്.
എന്നാൽ, റെയിൽവേ ബോർഡിൽ നിന്ന് സർവീസ് റൂട്ട് ഉൾപ്പെടെയുള്ള നിർദേശം വന്നശേഷം ട്രെയിൻ വിട്ടാൽ മതിയെന്നാണ് ദക്ഷിണ റെയിൽവേ തീരുമാനം. മാംഗ്ലൂർ – എറണാകുളം സർവീസ് ലാഭകരമാകുമെന്ന് റെയിൽവേ വൃത്തങ്ങൾ പറയുന്നു. കോട്ടയം വരെ നീട്ടുമെന്നും പ്രചാരണമുണ്ട്.