ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ട് വെങ്കലം കൂടി. 3000 മീറ്റര്‍ റോളര്‍ സ്‌കേറ്റിങ് പുരുഷ, വനിതാ വിഭാഗം ടീമിനത്തിലാണ് ഇന്ത്യ വെങ്കലം നേടിയത്. സഞ്ജന ബത്തുല, കാർത്തിക ജഗദീശ്വരൻ, ഹീരൽ സാധു, ആരതി കസ്തൂരി രാജ് എന്നിവരടങ്ങുന്നതാണ് ഇന്ത്യയുടെ വനിതാ റോളർ സ്കേറ്റിംഗ് ടീം. 4: 43.861 സമയം കൊണ്ടാണ് ഇന്ത്യൻ വനിതകൾ മത്സരം പൂർത്തിയാക്കിയാക്കിയത്.
വനിതാ ടീം ഇനത്തില്‍ ചൈനയ്ക്കാണ് സ്വര്‍ണം. ഏഷ്യന്‍ ഗെയിംസില്‍ റോളര്‍ സ്‌കേറ്റിങ് ഇനത്തില്‍ ഇന്ത്യയുടെ നാലാമത്തെ മെഡലാണ് പുരുഷ ടീം നേടിയത്. പുരുഷ റിലേ ടീമില്‍ ആര്യൻപാൽ സിംഗ് ഘുമാൻ, ആനന്ദ്കുമാർ വേൽകുമാർ, സിദ്ധാന്ത് കാംബ്ലെ, വിക്രം ഇംഗലെ എന്നിവരാണ് ഉള്‍പ്പെട്ടത്.
4:10.128 സെക്കൻഡിൽ ഇന്ത്യൻ താരങ്ങൾ മത്സരം പൂർത്തിയാക്കി. 2010 ഏഷ്യന്‍ ഗെയിംസിലാണ് പുരുഷന്മാരുടെ ഫ്രീ സ്‌കേറ്റിങിലും ജോഡി സ്‌കേറ്റിങിലും ഇന്ത്യൻ റോളർ സ്കേറ്റർമാർ 2 വെങ്കല മെഡലുകൾ നേടിയിരുന്നു.