പൂനെ: ക്രിക്കറ്റ് ലോകകപ്പിലെ ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ കണങ്കാലിന് പരിക്കേറ്റ ഹർദിക് പാണ്ട്യ ന്യുസിലാൻഡിനെതിരായ മത്സരത്തിൽ കളിക്കില്ല. ചികിത്സയ്ക്കായി താരത്തെ ജദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് എത്തിക്കും. തുടർന്ന് ഇംഗ്ലണ്ടിൽ നിന്നുളള വിദഗ്ദ ഡോക്ടർ പാണ്ഡ്യയെ ചികിത്സിക്കും.
വ്യഴാഴ്ച നടന്ന മത്സരത്തിലെ ഒൻപതാം ഓവറിലാണ് താരത്തിന് പരിക്കേറ്റത്. ആദ്യ ബൗളിംഗ് ചേഞ്ചുമായി എത്തിയ പാണ്ഡ്യ എറിഞ്ഞ മൂന്നാം ബോളിൽ ലിട്ടൺ ദാസിൻ്റെ സ്‌ട്രൈറ്റ് ഡ്രൈവ് കാലുകൊണ്ട് തടയാൻ ശ്രമിക്കുന്നതിനിടെ പാണ്ട്യ നിലത്തുവീഴുകയായിരുന്നു.
കാലിന് പരിക്കേറ്റ പാണ്ട്യ ബാക്കി പന്തുകൾ എറിയാൻ സാധിക്കാതെ മടങ്ങുകയായിരുന്നു. അതേസമയം വ്യാഴാഴ്‌ച ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിന് ഇന്ത്യ പരാജയപ്പെടുത്തി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് എട്ടു വിക്കറ്റ് നഷ്ടത്തിൽ 256 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 41.3 ഓവറഇൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 261 റൺസ് നേടി.