പത്തനംതിട്ട: യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസിന്റ വീട്ടിൽ നിന്ന് കഞ്ചാവ് പിടികൂടിയതിൽ നഹാസ് പത്തനംതിട്ട, അടക്കമുള്ള പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പത്തനംതിട്ട ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തില്‍ പത്തനംതിട്ട എക്സൈസ് ഓഫീസിലേക്ക് പ്രകടനം നടത്തി. തുടര്‍ന്ന് ചേര്‍ന്ന യോഗം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി നിസാം ഉദ്ഘാടനം ചെയ്‌തു.
ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം ജോബി റ്റി ഈശോ, ജില്ലാ സെക്രട്ടറിയറ്റംഗം വിഷ്‌ണു ഗോപാൽ, ജില്ലാ കമ്മിറ്റിയംഗം എസ് സൂരജ് പത്തനംതിട്ട ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് അജ്‌മൽ എന്നിവർ സംസാരിച്ചു.