എസോൾ: മിസോറം നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. പ്രധാന പ്രതിപക്ഷ പാർടിയായ സോറം പീപ്പിൾസ് മൂവ്‌മെന്റിന്(സെഡ്.പി.എം) അനുകൂലമാണ് ആദ്യ ഫല സൂചനകൾ. ഭരണകക്ഷിയായ എം.എൻ.എഫും സോറം പീപ്പിൾസ് മൂവ്മെന്റും(സെഡ്.പി.എം) കോൺഗ്രസും തമ്മിലാണ് പ്രധാന മത്സരം. ആകെയുള്ള 40 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. 21 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്.
മിസോറം തിരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ തുടങ്ങി
