തൊടുപുഴ:കേരള ഗവ. നഴ്സസ്സ് അസോസിയേഷനും, കേരള ഗവ.സ്റ്റുഡൻറ് നേഴ്സസ്സ് അസോസിയേഷൻ ഇടുക്കി ജില്ല കമ്മറ്റിയും ചേർന്ന് തൊടുപുഴയിൽ ലഹരി വിരുദ്ധ സെമിനാറും, ബോധവൽക്കരണ ഫ്ലാഷ് മോബും സംഘടിപ്പിച്ചു. ഐ.എം.എ. ഹാളിൽ നടന്ന സെമിനാർ ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി.എ.സലീം ഉദ്ഘാടനം ചെയ്തു. കെ.ജി.എൻ.എ ജില്ലാ പ്രസിഡന്റ് ഷീമോൾ പി.കെ. അദ്ധ്യക്ഷയായി. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. അജി.പി.എൻ ലഹരി വിരുദ്ധ പ്രതിജ്ഞയും സന്ദേശവും നൽകി. ജില്ലാശുപത്രി സൈക്യാട്രിസ്റ്റ് ഡോ.രമേഷ് ചന്ദ്രൻ,കെ.ജി.എൻ.എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ രജനി എം.ആർ, നിതിൻ പ്രസാദ്, കെ.ജി.എൻ.എ ജില്ലാ സെക്രട്ടറി ഷൈല കെ.എച്ച്, കെ.ജി.എൻ.എ. ട്രഷറർ സീമാ.സി.കെ, കെ.ജി.എസ്.എൻ.എ അഡ്വൈസറും, കെ.ജി.എൻ.എ. സംസ്ഥാന കമ്മിറ്റി അംഗവുമായ രാഹുൽ രാജ്, എന്നിവർ പ്രസംഗിച്ചു. തുടർന്ന് സ്വകാര്യ ബസ്റ്റാന്റ് പരിസരത്ത് മുട്ടം ഗവ. നഴ്സിംഗ് സ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബും നടന്നു.