Timely news thodupuzha

logo

നെടുങ്കല്ലേൽ കുടുംബയോ​ഗം വാർഷിക പൊതുയോ​ഗം 13ന്

കല്ലൂർക്കാട്: നെടുങ്കല്ലേൽ കുടുംബയോ​ഗം 34ആമാത് വാർഷിക പൊതുയോ​ഗം ഏപ്രിൽ 13 ശനിയാഴ്ച രാവിലെ 9.15ന് അടിമാലി മച്ചിപ്ലാവ് സെന്റ് ഫ്രാൻസീസ് അസീസി പള്ളിയിൽ വിശുദ്ധ കുർബാനയോടെ ആരംഭിക്കും. രാവിലെ 11ന് അടിമാലി ടൗണിലുള്ള അടിമാലി ക്ലബിന്റെ എ ജോർജ് മെമ്മോറിയൽ ഹാളിൽ ചേരുന്ന പൊതുയോ​ഗം ഇടുക്കി രൂപത വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ ഉദ്ഘാടനം ചെയ്യും. കുടുംബയോ​ഗം പ്രസിഡന്റ് ജോർജ് പോൾ അധ്യക്ഷത വഹിക്കും. സെക്രട്ടറി അഡ്വ. ജോബി ജോസ്, ട്രഷറർ ടോംസൺ ജോസഫ്, രക്ഷാധികാരി ഫാ. ജോർജ് നെടുങ്കല്ലേൽ, ഫാ. ജോർജ് നെടുങ്കല്ലേൽ എസ്.ഡി.ബി, ഡോ. ജെയിംസ് ജോർജ്, പി.ജെ ജോർജ് തുടങ്ങിയവർ പ്രസം​ഗിക്കും. അടിമാലി മേഖല പ്രതിനിധി ജോണി നെടുങ്കല്ലേൽ സ്വാ​ഗതവും വൈസ് പ്രസിഡന്റ് വിൽസൺ നെടുങ്കല്ലൻ നന്ദിയും പറയും.

Leave a Comment

Your email address will not be published. Required fields are marked *