Timely news thodupuzha

logo

കെ ബാബുവിന് എം.എൽ.എയായി തുടരാം: എം സ്വരാജിന്‍റെ ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ കെ ബാബുവിന്‍റെ തെരഞ്ഞെടുപ്പു വിജയം ചോദ്യം ചെയ്തു കൊണ്ട് എം സ്വരാജ് നൽകിയ ഹർജി തള്ളി ഹൈക്കോടതി. ഇതോടെ ബാബുവിന് എം.എൽ.എയായി തുടരാം. കെ ബാബു തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വോട്ടർമാർക്ക് ശബരിമല അയ്യപ്പന്‍റെ ചിത്രം ഉപയോഗിച്ചു എന്നതടക്കമുള്ളവ ചൂണ്ടികാട്ടിയാണ് എം സ്വരാജ് തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

മുമ്പ് എം സ്വരാജിന്‍റെ ഹർജി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബാബു സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഈ ഹർജി തള്ളിയ സുപ്രീം കോടതി ഹൈക്കോടതിയിൽ വാദം തുടരട്ടെയെന്നും അഭിപ്രായപ്പെട്ടിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *