Timely news thodupuzha

logo

തൊടുപുഴ മർച്ചന്റ്സ് അസ്സോസിയേഷൻ കുടുംബ മേള മെയ് ഒന്നിന്

തൊടുപുഴ: തൊടുപുഴ മർച്ചന്റ്സ് അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ വ്യപാരി കുടുംബ മേള മെയ് ഒന്നിന് ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് മർച്ചന്റ്സ് ട്രസ്റ്റ് ഹാളിൽ നടത്തുമെന്ന് പ്രസിഡന്റ് അജീവ് പുരുഷോത്തമൻ, ജനറൽ സെക്രട്ടറി സജി പോൾ, കുടുംബമേള ജനറൽ കൺവീനർ കെ.എച്ച് കനി എന്നിവർ അറിയിച്ചു. ഉച്ചകഴിഞ്ഞ് 3.30ന് രജിസ്ട്രേഷൻ, നാലിന് പതാക ഉയർത്തൽ തുടർന്ന് കുട്ടികൾക്കും മുതിർന്നവർക്കുമുള്ള മത്സരം. വൈകുന്നേരം ആറിന് ചേരുന്ന പൊതുസമ്മേളനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ ഉദ്ഘാടനം ചെയ്യും. തൊടുപുഴ മർച്ചന്റ്സ് അസ്സോസിയേഷൻ പ്രസിഡന്റ് അജീവ് പുരുഷോത്തമൻ അധ്യക്ഷത വഹിക്കും. ജില്ലാ രക്ഷാധികാരി വി.എ ജമാൽ മുഹമ്മദ്, ജില്ലാ ജനറൽ സെക്രട്ടറി ഹാജി നജീബ് ഇല്ലത്തുപറമ്പിൽ, ജില്ലാ വർക്കിങ്ങ് പ്രസിഡന്റ് കെ.ആർ വിനോദ്, ജില്ലാ ട്രഷറർ ആർ രമേശ്, ജില്ലാ വൈസ് പ്രസിഡന്റ് ആർ ജയശങ്കർ, ജില്ലാ സെക്രട്ടറി ഷാഹുൽ ഹമീദ് പടിഞ്ഞാറേക്കര, ബ്ലോക്ക് പ്രസിഡന്റ് എൻ.പി ചാക്കോ, വനിതാ വിം​ഗ് പ്രസിഡന്റ് ലാലി വിൽസൺ, യൂത്തി വിംഗ് പ്രസിഡന്റ് പ്രജീഷ് രവി തുടങ്ങിയവർ പ്രസം​ഗിക്കും. തുടർന്ന് ആദരിക്കൽ, സമ്മാന വിതരണം എന്നിവ നടത്തും. കുടുംബമേള ജനറൽ കൺവീനർ കെ.എച്ച് കനി സ്വാ​ഗതവും ജനറൽ സെക്രട്ടറി സജി പോൾ നന്ദിയും പറയും. രാത്രി ഏഴു മുതൽ പ്രണവം ഓർകസ്ട്ര അവതരിപ്പിക്കുന്ന ​ഗാനമേളയും സ്കിറ്റും, രാത്രി 8.15 മുതൽ സ്നേഹവിരുന്ന് എന്നിവയാണ് ആഘോഷ പരിപാടികൾ.

സ്പെഷ്യൽ ​ഗിഫ്റ്റ്

കുടുംബമേളയിൽ പങ്കെടുക്കുവാൻ അന്നേ ദിവസം എത്തിച്ചേർന്ന് പേര് രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ 50 ദമ്പതികൾക്ക് സ്പെഷ്യൽ ​ഗിഫ്റ്റ്.

ഭാ​ഗ്യ ദമ്പതികൾക്ക് സമ്മാനം

കുടുംബമേളയിൽ സകുടുംബം ആദ്യാവസാനം പങ്കെടുക്കുന്ന ദമ്പതികളിൽ നിന്ന് നറുക്കിട്ട് സമ്മാനങ്ങൾ നൽകും. നറുക്കുെടുപ്പ് സമയത്ത് ഹാളിൽ ഹാജരല്ലാത്ത ദമ്പതികൾക്ക് സമ്മാനത്തിന് അർഹത ഉണ്ടായിരിക്കുന്നതല്ല.

മെമ്പർമാർക്ക് സമ്മാനം

കുടുംബമേളയിൽ ആദ്യാവസാനം പങ്കെടുക്കുന്ന മുഴുവൻ തൊടുപുഴ മർച്ചന്റ്സ് അം​ഗങ്ങൾക്കും സമ്മാനം.

കടമുടക്കം

2024 മെയ് ഒന്നാം തീയതി ബുധനാഴ്ച്ച വൈകുന്നേരം നാലു മണി മുതൽ തൊടുപുഴയിൽ കടമുടക്കം.

Leave a Comment

Your email address will not be published. Required fields are marked *