ലണ്ടൻ: കന്നിയാത്രയില്‍ തന്നെ മുങ്ങിയ ആഡംബരകപ്പല്‍ ടൈറ്റാനികില്‍ ഉണ്ടായിരുന്ന ധനിക യാത്രികന്റെ സ്വര്‍ണ വാച്ച് 12.17 കോടി രൂപയ്ക്ക് ലേലത്തില്‍ വിറ്റു. ബ്രിട്ടീഷ് ബിസിനസുകാരൻ ജോൺ ജേക്കബ് ആസ്റ്ററിന്റെ ജെ.ജെ.എയെന്ന് കൊത്തിവച്ച പോക്കറ്റ് വാച്ചിന് ഒന്നരക്കോടിവരെയാണ് അടിസ്ഥാന വിലയിട്ടിരുന്നത്. അമേരിക്കൻ പൗരനാണ് വാച്ച് ലേലത്തിൽ വാങ്ങിയത്.