ഇടുക്കി: പാമ്പാടുംപാറ പഞ്ചായത്തിലെ രണ്ടാം വാർഡിൽ രണ്ട് അംഗന വാടികളും ഏഴ്, എട്ട് വാർഡുകളിൽ ഓരോന്നുമാണ് വാടക കെട്ടിടങ്ങളിൽ പ്രവർത്തിയ്ക്കുന്നത്. മൂന്നു വർഷം മുൻപാണ് സ്മാർട്ട് അംഗനവാടികളായി നവീകരിയ്ക്കുമെന്ന പ്രഖ്യാപനത്തോടെ പഴയ കെട്ടിടങ്ങൾ പൊളിച്ചു നീക്കിയത്. ജനാലകളും വാതിലുകളും അടക്കമുള്ള വിവിധ വസ്തുക്കൾ ലേലം ചെയ്യുകയും ചെയ്തു. തൊഴിലുറപ്പ് പദ്ധതിയിൽ അടക്കം ഉൾപ്പെടുത്തി നിർമ്മാണം വേഗത്തിൽ പൂർത്തീകരിയ്ക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ പ്രാരംഭ പ്രവർത്തനങ്ങൾ പോലും പൂർത്തീകരിചിട്ടില്ല.

നിലവിൽ 4000 ലധികം രൂപ വാടക നൽകിയാണ് അംഗനവാടികൾ പ്രവർത്തിയ്ക്കുന്നത്. മൂന്നാം വാർഡിലെ മറ്റൊരു അംഗന വാടിയുടെ നിർമ്മാണം വർഷങ്ങൾക് മുൻപ് ആരംഭിച്ചതാണെങ്കിലും ഇതും എങ്ങുമെത്തിയിട്ടില്ല.


അംഗനവാടികൾക്ക് പുറമെ ആദിയാർപുരം എസ് സി കോളനിയിലെ കമ്മ്യൂണിറ്റി ഹാളും പുനർ നിർമ്മിയ്ക്കുന്നതിനായി പൊളിച്ച് ഇട്ടിരിയ്ക്കുകയാണ്. ജില്ലാ പഞ്ചായതിൽ നിന്നും 25 ലക്ഷം രൂപ അനുവദിചെന്ന പ്രഖ്യാപനം ഉണ്ടായെങ്കിലും ഹാളിന്റെയും നിർമ്മാണം ആരംഭിച്ചിട്ടില്ല.






