Timely news thodupuzha

logo

കായിക രംഗത്തു   ഒട്ടേറെ നേട്ടങ്ങൾ നൽകിയ ജേക്കബ് .ജെ .മുരിങ്ങമറ്റം  വിടപറഞ്ഞു

തൊടുപുഴ : വലിയ ബഹളങ്ങൾ ഒന്നുമില്ലാതെ  കളിക്കളത്തിൽ നിറഞ്ഞു നിന്ന  കായിക അധ്യാപകന്റെ  പെട്ടെന്നുള്ള വിടവാങ്ങൽ  ഇടുക്കി ജില്ലയിലെ  കായിക പ്രേമികൾക്ക് നൊമ്പരമായി .റിട്ട .കായിക അധ്യാപകൻ  ജേക്കബ് .ജെ .മുരിങ്ങമറ്റം  ഹൃദയ സംബന്ധമായ  സുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ്  മരിച്ചത് .

1986 ൽ  മരിയാപുരം സ്കൂളിൽ ജോലിയിൽ പ്രവേശിക്കുകയും അനേകം വർഷങ്ങൾ അവിടെ തന്റെ കായിക സേവനത്തിലൂടെ  ജേക്കബ് സാർ നിരവധി കായിക താരങ്ങളെ സൃഷ്ടിച്ചു.

  അതിനുശേഷം  കല്ലാനിക്കൽ  സെന്റ് ജോർജ്  ഹയർ സെക്കണ്ടറി സ്കൂളിൽ സേവനം ചെയ്യുകയുണ്ടായി.  അദ്ദേഹത്തിന്റെ കായിക സേവനം കല്ലാനിക്കലിലെ നാടിനും നാട്ടുകാർക്കും ഇന്നും നല്ലൊരു ഓർമ്മയായി തുടരുന്നു. അവിടെ നിന്നും പെൺകുട്ടികളുടെ വിഭാഗത്തിൽ പോൾ വാൾട്ടിൽ ഇടുക്കി ജില്ലക്ക് ആദ്യ സംസ്ഥാന മെഡൽ ലഭിച്ചായിരുന്നു കല്ലാനിക്കൽ തന്റെ സേവനം ആരംഭിക്കുന്നത്. പിന്നീട് കല്ലാനിക്കൽ സ്കൂളിൽനിന്ന് ഒട്ടനവധി കായികതാരങ്ങളെ സൃഷ്ടിക്കുകയും ഒട്ടനവധി കുട്ടികൾ സർക്കാർ സർവീസിൽ  പ്രവേശിക്കുകയും ചെയ്തു.

 അതിനുശേഷം  മുതലക്കോടം സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് സ്ഥലംമാറ്റം ലഭിച്ചു.  അവിടെയും അദ്ദേഹം തന്റെ നിസ്തുലമായ സേവനം തുടർന്നു… സബ്ജില്ലാ ജില്ലാ കായിക മത്സരങ്ങളും പരിശീലനങ്ങളും തന്റെ ഗ്രൗണ്ടിൽ വച്ച് നടക്കുമ്പോൾ ഗ്രൗണ്ട് മാർക്കിങ്ങ് മുതൽ എല്ലാ കാര്യങ്ങൾക്കും  പകൽ അന്തിയോളം ഗ്രൗണ്ടിൽ ചെലവഴിക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹം. 2020 ൽ തന്റെ സർവീസിൽ നിന്നും അദ്ദേഹം വിരമിക്കുകയും ചെയ്തു…

മുതലക്കോടം സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിന്റെ പേരിൽ ഒരു നിശ്ചിത തുക ബാങ്കിൽ സ്ഥിര  നിക്ഷേപം നടത്തുകയും അതിന്റെ പലിശ എല്ലാവർഷവും ആ സ്കൂളിലെ സ്കൂളിലെ മികച്ച കായിക വിദ്യാർത്ഥിക്ക് കൊടുക്കുന്നതിനു വേണ്ട ഏർപ്പാട് നടത്തുകയും ചെയ്തിട്ടുണ്ട്.

 എന്നും നിശബ്ദനും സൗമ്യനുമായി പെരുമാറുകയും  എന്നാൽ തന്റെ കായിക സേവനങ്ങൾക്ക് യാതൊരുവിധ വിട്ടുവീഴ്ചയും ചെയ്യാത്ത അദ്ദേഹം തന്റെ ജൂനിയറായി  ജോലിയിൽ പ്രവേശിക്കുന്ന കായിക അധ്യാപകർക്ക് നല്ലൊരു നിർദ്ദേശകനും അധ്യാപകനും ആയിരുന്നു…

ഭൗതീക ശരീരം ഇന്ന്   രാവിലെ 9 മണിക്ക്   മുതലക്കോടം  പട്ടയംകവലയിലുള്ള  സ്വഭവനത്തിലെത്തിക്കും. തുടർന്ന് സംസ്കാര ശുശൂഷകൾ ഉച്ചകഴിഞ്ഞ് മൂന്നിന്  ആരംഭിച്ച് മുതലക്കോടം സെൻ്റ് ജോർജ് ഫൊറോന പള്ളി യിൽ .  
ഭാര്യ ബീന ജേക്കബ്
(വീട്ടൂർ പൊട്ടംപുഴ കുടുംബാംഗം)
ആദ്യ ഭാര്യ: പരേതയായ ടെസി ജേക്കബ്
(കലൂർക്കാട് കുടിയിരിക്കൽ കുടുംബാംഗം)
മക്കൾ: മെറിൻ ആദർശ് (അയർലൻ്റ്),
സോണാ ജേക്കബ് (അയർലൻ്റ്)
മരുമകൻ: ആദർശ് ചെറിയാൻ മുതുപ്ലാക്കൽ (അയർലൻ്റ് )
കൊച്ചുമകൾ: കേയ്റ്റിലിൻ ആദർശ് .

Leave a Comment

Your email address will not be published. Required fields are marked *