തൊടുപുഴ : ഉടുമ്പന്നൂർ ടൗണിൽ കരിമണ്ണൂർ പോലീസ് സ്റേറഷനിലെ ഒരു സബ് ഇൻസ്‌പെക്ടറുടെ പ്രവർത്തനം വ്യാപാരികളുടെ കച്ചവടം തടസപ്പെടുത്തുന്ന അവസ്ഥയിലായി . ടൗണിലേക്ക് പോലീസ് ജീപ്പിൽ അമിത വേഗത്തിൽ എത്തുന്ന എസ്.ഐ . ചാടിയിറങ്ങി വേഗത്തിൽ റോഡിലൂടെ നടക്കും .ഈ സമയം അതുവഴി വരുന്ന ഇരുചക്ര വാഹന യാത്രക്കാർ ഉൾപ്പെടെയുള്ളവരെ പിടികൂടുന്ന സ്ഥിതിയാണ് .ഇതിനു ശേഷം വ്യാപാര സ്ഥാപനങ്ങളുടെ വരാന്തയിൽ കയറി ഒളിച്ചു നിൽക്കുന്ന ഇദ്ദേഹം ഇരുചക്ര വാഹന യാത്രക്കാർ വരുമ്പോൾ പഴയകാല സിനിമകളിലെ പോലീസിനെ പോലെ റോഡിലേയ്ക്ക് ചാടി വീഴുകയാണെന്നാണ് വ്യാപാരികൾ പറയുന്നത് .സ്ത്രീകൾ ഉൾപ്പെടെയുള്ള ഇരുചക്ര വാഹന യാത്രക്കാർ ഭയന്ന് വിറയ്ക്കു സാഹചര്യമാണ് മിന്നൽ എസ് .ഐ .സൃഷ്ടിക്കുന്നത് . പോലീസിന്റെ ഇത്തരം പ്രവർത്തനം കച്ചവടത്തെ ബാധിക്കുന്നുവെന്നാണ് വ്യാപാരികൾ പറയുന്നത് .