തൊടുപുഴ: വയനാട് ഉരുൾപൊട്ടലിൽപെട്ട ആളുകൾക്ക് സഹായ ഹസ്തവുമായി തൊടുപുഴയിലെ ആംബുലൻസ് സഹോദരന്മാർ. മരുന്നുകൾ, അത്യാവശ്യ സാധനങ്ങൾ തുടങ്ങിയവ ദുരന്ത ഭൂമിയിലേക്ക് കയറ്റി അയച്ചു. വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് തൊടുപുഴ ചാഴികാട്ട് ആശുപത്രി എം.ഡി, ഡോ. ജോസഫ് സ്റ്റീഫനും മർച്ചന്റ്സ് അസോസ്സിയേഷൻ പ്രസിഡന്റ് രാജു തരണിയിലും ചേർന്ന് നിർവഹിച്ചു. ആശുപത്രി ജി.എം, തമ്പി എരുമേലിക്കര, ജനറൽ സെക്രട്ടറി സി.കെ നവാസ് എന്നിവർ സന്നിഹിതരായിരുന്നു.