കൊല്ലം: വീട്ട് ജോലിക്ക് പോയി മടങ്ങുകയായിരുന്ന വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആൾ പിടിയിൽ. കൊല്ലം കരിക്കോട് സ്വദേശി ജോസാണ്(45) കിളികൊല്ലൂര്‍ പൊലീസിന്റെ പിടിയിലായത്. വീട്ട് ജോലിക്ക് പോകുന്ന സ്ത്രീയെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി ബൈക്കില്‍ കയറാന്‍ നിര്‍ബന്ധിച്ചുവെന്ന് പരാതിയില്‍ പറയുന്നു. ബൈക്കില്‍ കയറാന്‍ നിര്‍ബന്ധിച്ചത് നിരസിച്ചപ്പോൾ വയോധികയെ റോഡിലേയ്ക്ക് തള്ളിയിട്ടു. തുടര്‍ന്നാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കും.