Timely news thodupuzha

logo

ന്യൂമാൻ കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സപ്തദിന സഹവാസ ക്യാമ്പ് തുടങ്ങി

തൊടുപുഴ: കല്ലാനിക്കൽ സെന്റ് ജോർജ് ഹയർ സെക്കഡറി സ്കൂളിൽ ആരംഭിച്ച ക്യാമ്പ് ഇടുക്കി എം.പി. അഡ്വ. ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ന്യൂമാൻ കോളേജ് പ്രൻസിപ്പൽ ഡോ. ജെന്നി കെ. അലക്സ് യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. മഹാത്‌മാഗാന്ധി യൂണിവേഴ്സിറ്റി എൻ.എസ്.എസ് കോർഡിനേറ്റർ ഡോ. ഇ.എൻ.ശിവദാസൻ മുഖ്യപ്രഭാഷണം നടത്തി.

വൈസ് പ്രൻസിപ്പൽ സാജു എബ്രാഹം, ഡോ സാജാൻ മാത്യു, ഇടവെട്ടി പഞ്ചായത്ത് പ്രസിഡണ്ട് ബിൻസി മാർട്ടിൻ, ബേബി തോമസ്, കാവാലം പ്രോഗ്രാം ഓഫീസേർസായ ഡോ. ബോണി ബോസ്, ഡോ. സി ബിൻസി സി.ജെ തുടങ്ങിയവർ സംസാരിച്ചു. വളണ്ടിയർമാരായ റ്റി.എം സോഫിയ., ഭീമാ മോൾ കെ.എസ്, അഭിലാഷ് വി.എം എന്നിവർ നേതൃത്വം നൽകി.

തുടർന്ന് കല്ലാനിക്കൽ ഇടവെട്ടി റോഡ് സൈഡിലുള്ള കാട് പിടിച്ച് കിടക്കുന്ന സ്ഥലങ്ങളും അവിടുത്തെ ഓടയും വൃത്തിയാക്കി. തെക്കുംഭാഗത്തുള്ള ജൈവ വൈവിധ്യ പാർക്ക് വൃത്തിയാക്കും ഔഷധ സസ്യങ്ങൾ നട്ടു പിടിപ്പിക്കും ഏഴ് ദിവസം നീണ്ട് നിൽക്കുന്ന പരിപാടികളിൽ വ്യക്തിത്വ വികസന സെമിനാർ, ആരോഗ്യ പരിപാലന ക്ലാസുകൾ, നിയമ ബോധവൽക്കരണം, ഡിസാസ്റ്റർ മാനേജ്മെന്റ് ടീമിന്റെ ബോധവൽക്കരണം, തൊഴിൽ പരിശീലനം, കാലിക പ്രസക്തമായ സംവാദങ്ങൾ കർഷകരെ ആദരിക്കൽ തുടങ്ങി കുട്ടികളുടെ സമഗ്ര വ്യക്തിത്വ വികസനമാണ് ലക്ഷ്യമിടുന്നത്.

വിവിധ വിഷയങ്ങളെ അധികരിച്ച് രതീഷ് ഇ.ആർ, ഡോ. ഫെബിൻ സി ജോർജ്, റോമി തോമസ്, സിസ്റ്റർ ജൂലി എലിസബത്ത് എന്നിവർ ക്ലാസുകൾ എടുക്കും. സമാപന സമ്മേളനം വാർഡ് മെമ്പർ മോളി ബിജു ഉദ്ഘാടനം ചെയ്യും. ക്യാമ്പ് 22ന് സമാപിക്കും.

Leave a Comment

Your email address will not be published. Required fields are marked *