തൊടുപുഴ: 2018 ഫെബ്രുവരി ഏഴിനാണ് കേസിനാസ്പദമായ സംഭവം. കോട്ടയം മുട്ടമ്പലം ഇരയിൽ കടവ് കരയിൽ വട്ടക്കുന്നേൽ നിഷാന്ത് പോൾ കുര്യനെയാണ് 510 ഗ്രാം ഹാഷിഷ് ഓയിൽ കൈവശം വച്ച കുറ്റത്തിന്റെ പേരിൽ പിടികൂടുന്നത്. കോട്ടയം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന റ്റി.എ അശോക് കുമാറും സംഘവും ചേർന്ന് കണ്ടുപിടിച്ച കേസിൽ കോട്ടയം അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ ആയിരുന്ന പി.വി ഏലിയാസ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രവും സമർപ്പിച്ചിച്ചു.
തുടർന്ന് തൊടുപുഴ എൻ.ഡി.പി.എസ് സ്പെഷ്യൽ കോടതി ജഡ്ജ് കെ.എൻ ഹരികുമാറാണ്, പ്രതിയെ നാല് വർഷം കഠിന തടവിനും 50000 രൂപ പിഴ അടക്കുന്നതിനും ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടി കഠിന തടവ് അനുഭവിക്കേണ്ടി വരും. പ്രോസിക്യൂഷന് വേണ്ടി എൻ.ഡി.പി.എസ് കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി രാജേഷ് ഹാജരായി.

