Timely news thodupuzha

logo

രത്തൻ ടാറ്റ ദീര്‍ഘവീക്ഷണമുള്ള വ്യവസായിയെന്ന് പ്രധാനമന്ത്രി

ഡല്‍ഹി: രത്തന്‍ ടാറ്റയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രത്തന്‍ ടാറ്റ ദീര്‍ഘവീക്ഷണമുള്ള വ്യവസായ നേതാവും അസാധാരണ മനുഷ്യനാണെന്നും അദ്ദേഹമെന്നും പ്രധാനമന്ത്രി സാമൂഹ്യമാധ്യമമായ എക്‌സില്‍ കുറിച്ചു. രത്തന്‍ ടാറ്റ ജി ഒരു ദീര്‍ഘവീക്ഷണമുള്ള വ്യവസായ നേതാവും അനുകമ്പയുള്ള ആത്മാവും അസാധാരണ മനുഷ്യനുമായിരുന്നു. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായ ഒരു വ്യവസായ സ്ഥാപനത്തിന് അദ്ദേഹം സ്ഥിരമായ നേതൃത്വം നല്‍കി. അതേസമയം, അദ്ദേഹത്തിന്‍റെ സംഭാവന ബോര്‍ഡ് റൂമിനപ്പുറത്തേക്ക് പോയി. അദ്ദേഹം നിരവധിപ്പേര്‍ക്ക് പ്രിയങ്കരനായിരുന്നു. അദ്ദേഹത്തിന്‍റെ വിനയത്തിനും ദയയ്ക്കും നമ്മുടെ സമൂഹത്തെ മികച്ചതാക്കാനുള്ള അചഞ്ചലമായ പ്രതിബദ്ധതയ്ക്കും നന്ദിയെന്നും നരേന്ദ്ര മോദി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *