Timely news thodupuzha

logo

അതിർത്തിയിൽ മാലിന്യം തള്ളരുതെന്ന് കേരളത്തോട് കർണാടക സർക്കാർ

ബാംഗ്ലൂർ: സംസ്ഥാന അതിർത്തിയിൽ മാലിന്യം തള്ളുന്നതിനെ വിമർശിച്ച് കേരളത്തിന് കർണാടക സർക്കാരിൻറെ കത്ത്. ട്രക്കുകളിൽ അതിർത്തി കടന്നെത്തി പ്ലാസ്റ്റിക് മാലിന്യം, മെഡിക്കൽ മാലിന്യം എന്നിവ തള്ളുന്നത് തടയണമെന്നാവശ്യപ്പെട്ട് മലിനീകരണ നിയന്ത്രണ ബോർഡിനാണ് കത്തെഴുതിയിരിക്കുന്നത്. മാലിന്യവുമായെത്തിയ 6 ട്രക്കുകൾ കഴിഞ്ഞ ദിവസം ചെക് പോസ്റ്റിൽ തടഞ്ഞിരുന്നു. 7 പേരുടെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കർണാടക കത്തെഴുതിയിരിക്കുന്നത്. ബന്ദിപ്പുർ വനമേഖല, എച്ച്ഡികോട്ട, ചാമരാജ് നഗർ, നഞ്ചൻഗുഡ്, മൈസൂരു എന്നിവിടങ്ങളിലാണ് മാലിന്യം തള്ളുന്നത്. 2020 ലും കർണാടക ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *