Timely news thodupuzha

logo

കൊച്ചി സ്മാർട്ട് സിറ്റി പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മന്ത്രി പി രാജീവ്

തിരുവനന്തപുരം: കൊച്ചി സ്മാർട്ട് സിറ്റി പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മന്ത്രി പി. രാജീവ്. പദ്ധതിയിൽ നിന്ന് ടീം കോമിനെ(ദുബായ് ഹോൾഡിങ്സ്) ഒഴിവാക്കുന്ന സാഹചര്യത്തിലുണ്ടായ അവ്യക്തത മാറ്റുന്നതിൻറെ ഭാഗമായാണ് വിശദീകരണം.

കൊച്ചിയിലെ സ്ഥലം പൂർണമായും സർക്കാർ മേൽനോട്ടത്തിൽ ഉപയോഗിക്കാനാണ് തീരുമാനം. തിരിച്ചു പിടിക്കുന്ന 246 ഏക്കർ ഭൂമിക്ക് ആവശ്യകതയുണ്ട്. 100 കമ്പനികൾ ഭൂമിക്കായി കാത്തു നിൽക്കുന്നുണ്ട്. ടീകോം പിന്മാറുന്നത് അവർക്ക് ഗുണകരമാകും. പൊതുധാരണയിലാണ് ടീം കോം പദ്ധതിയിൽ നിന്ന് മാറുന്നത്. എന്നു വച്ച് പദ്ധതി ഇല്ലാതാകുന്നില്ല. നിക്ഷേപകർക്ക് ആശങ്ക വേണ്ടെന്നും പി. രാജീവ് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *