Timely news thodupuzha

logo

മുൻ ഗവർണറുടെ വിശ്വസ്തരെ മാറ്റിയതിൽ സംശയമെന്ന് രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

തിരുവനന്തപുരം: ഗവർണർ സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ സർക്കാരിന്‍റെ നടപടിക്ക് തടയിട്ട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ വിശ്വസ്തരായിരുന്ന പൊലീസ് ഉദ‍്യോഗസ്ഥരെ മാറ്റിയ നടപടിയാണ് ആർലേക്കർ തടഞ്ഞത്. പകരം സർക്കാരിനും ആഭ‍്യന്തര വകുപ്പിനും വേണ്ടപ്പെട്ടവരെ രാജ്ഭവനിലേക്ക് നിയോഗിച്ചു.

ഒഴിവാക്കപ്പെട്ടവർ പരാതിയുമായി ഗവർണറെ സമീപിച്ചിരുന്നതായാണ് വിവരം. സർക്കാർ നീക്കത്തിൽ സംശയം തോന്നിയ ഗവർണർ എ.ഡി.ജി.പി മനോജ് ഏബ്രഹാമിനെ രാജ് ഭവനിലേക്ക് വിളിച്ചുവരുത്തി ഉദ‍്യോഗസ്ഥരെ നീക്കം ചെയ്തത് ചോദിച്ച് അറിഞ്ഞു. തുടർന്ന് ഗവർണറുടെ ആവശ‍്യ പ്രകാരം ഒഴിവാക്കിയവരെ സുരക്ഷാ സേനയിൽ ഉൾപ്പെടുത്തുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *