തിരുവനന്തപുരം: ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാരിയർക്ക് പദവി നൽകി കോൺഗ്രസ്. കെപിസിസി വക്താക്കളുടെ പട്ടികയിൽ അധ്യക്ഷൻ കെ. സുധാകരൻ സന്ദീപ് വാര്യറെ കൂടി ഉൾപ്പെടുത്തി.
പുനഃസംഘടനയിൽ സന്ദീപിനു കൂടുതൽ സ്ഥാനം നൽകും. ആദ്യഘട്ടമെന്ന നിലയിലാണു വക്താവാക്കുന്നതെന്നാണ് വിവരം. കെ.പി.സി.സി പുനഃസംഘടനയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി അല്ലെങ്കിൽ സെക്രട്ടറി പദവിയിലേക്കാണ് സന്ദീപിനെ പരിഗണിക്കുക. ചാനൽ ചർച്ചയിൽ ബി.ജെ.പിയുടെ മുഖമായിരുന്ന സന്ദീപ് വാരിയർക്ക് ഇനി കോൺഗ്രസിന് പ്രതിനിധിയായി ചാനൽ ചർച്ചകലിൽ പങ്കെടുക്കാം.