പ്രയാഗ്‌രാജ്: മഹാകുംഭമേളയിലെ മൗനി അമാവാസി ചടങ്ങുകൾക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് പത്ത് പേർ മരിച്ചു. സംഭവത്തിൽ 50ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട്.
പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. പതിനായിരക്കണക്കിന് ആളുകൾ പങ്കെടുത്ത ത്രിവേണി സംഗമത്തിൽ ബാരിക്കേഡ് തകർന്നതാണ് അപകടകാരണമെന്നാണ് റിപ്പോർട്ട്. അപകടമുണ്ടായ ഉടനെ സ്ഥലത്തേക്ക് ആംബുലൻസുകൾ അയക്കുകയും ഒട്ടേറെപേരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി നിലവിലെ സാഹചര‍്യം വിലയിരുത്തി. തിരക്കിനെ തുടർന്ന് അമൃത സ്നാനം ഉപേക്ഷിച്ചതായി അഖില ഭാരതീയ അഖാഢ പരിഷത്ത് അധികൃതർ അറിയിച്ചു.