Timely news thodupuzha

logo

ശരീര ഭാരത്തിൻൻ്റെ പേരിൽ യുവതിക്ക് യാത്ര നിഷേധിച്ചതായി പരാതി

യു.എസ്: ശരീര ഭാരത്തിൻ്റെ പേരിൽ യുവതിക്ക് യാത്ര നിഷേധിച്ചതായി പരാതി. യു.എസിലെ റാപ്പറും പ്ലസ് സൈസ് ഇൻഫ്‌ളൂവൻസറുമായ ഡാങ്ക് ഡെമോസാണിനാണ് കഴിഞ്ഞ മാസം ദുരാനുഭവം ഉണ്ടായത്.

തൻറെ ശരീര ഭാരത്തിൻറെ പേരിൽ ടാക്സി ഡ്രൈവർ നിഷേധിക്കുകയും അവഹേളിക്കുകയായിരുന്നു വെന്നുമാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. തുടർന്ന് ഓൺലൈൻ ടാക്‌സി സേവനദാതാക്കളായ ലിഫ്റ്റിന് എതിരായി കോടതിയെ സമീപിക്കുകയായുിന്നു യുവതി. ഡ്രൈവറിൽനിന്ന് തനിക്ക് നേരിട്ട ദുരനുഭവം ഡാങ്ക് ഡെമോസ് സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുകയും ചെയ്തു.

യാത്രയ്ക്കായി ടാക്‌സി ബുക്ക് ചെയ്‌തെങ്കിലും തന്നെ കാറിൽ കൊള്ളില്ലെന്ന് പറഞ്ഞ് ഡ്രൈവർ യാത്ര നിഷേധിച്ചെന്നാണ് ഡാങ്ക് പറയുന്നത്. തനിക്ക് സെഡാൻ കാറിൽ കയറാൻ കഴിയില്ലെന്നായിരുന്നു ഡ്രൈവർ പറഞ്ഞത്.

എന്നാൽ കഴിയുമെന്ന് പറഞ്ഞിട്ടും അയാൾ യാത്ര അനുവദിക്കാൻ കൂട്ടാക്കിയില്ല. നിങ്ങൾ എന്നെ വിശ്വസിക്കൂ, നിങ്ങൾക്ക് കഴിയില്ല എന്നായിരുന്നു അയാളുടെ മറുപടി. കാറിൻറെ ടയറുകൾക്ക് തൻറെ ഭാരം താങ്ങാനാകില്ലെന്നും ഡ്രൈവർ പറഞ്ഞതായും യുവതി ആരോപിച്ചു.

തന്നോട് ക്ഷമാപണം നടത്തിയ ഡ്രൈവർ അപ്പോഴും യാത്രയ്ക്ക് വിസമ്മതിച്ചു. ഇതിനുമുൻപും സമാനമായ സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അതിനാൽ വലിയ കാർ ബുക്ക് ചെയ്യാനുമായിരുന്നു അയാളുടെ നിർദേശമെന്നും യുവതി പറഞ്ഞു. ഏകദേശം 221.8 കിലോയോളമാണ് ഡാങ്ക് ഡെമ്മോസിൻറെ ശരീരഭാരം. ചെറിയ കാറുകളിൽ താൻ മുൻപും യാത്രചെയ്യാറുണ്ടെന്ന് യുവതി പറയുന്നു.

ശരീരഭാരത്തിൻറെ പേരിൽ വിവേചനം കാണിച്ചതിന് പുറമേ ഡ്രൈവറുടെ പെരുമാറ്റം അവഹേളിക്കുന്നതും തന്നെ വേദനിപ്പിക്കുന്നതുമാണെന്നും ഡാങ്ക് ഡെമ്മോസ് വ്യക്തമാക്കി. തുടർന്നാണ് കോടതിയെ സമീപിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *