വഴിത്തല: ശാന്തിഗിരി കർമ്മലീത്ത ആശ്രമ ദേവാലയത്തിൽ നിത്യസഹായമാതാവിന്റെയും വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെയും തിരുനാൾ ആരംഭിച്ചു. സുപ്പീരിയർ ഫാ. പോൾ പാറേക്കാട്ടിൽ സി.എം.ഐ കൊടിയേറ്റ് നിർവ്വഹിച്ചു. ഫെബ്രുവരി ഒന്നിന് രാവിലെ 6.30ന് ദിവ്യബലി, നൊവേന, അമ്പെഴുന്നള്ളിക്കൽ. വൈകിട്ട് അഞ്ചിന് ആഘോഷമായ ദിവ്യബലി ഫാ. സോബിൻ കിഴക്കേയിൽ സി.എം.ഐ നിർവ്വഹിക്കും. റവ. ഫാ. ലിബിൻ മണ്ണുക്കുളത്ത് സി.എം.ഐ സന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം, ലദ്ദീഞ്ഞ്. ഫെബ്രുവരി രണ്ടിന് ഞായർ രാവിലെ ഏഴിന് ദിവ്യബലി. 10ന് ആഘോഷമായ ദിവ്യബലി ഫാ. ജാക്സൻ കളപ്പുരതൊട്ടിയിൽ സി.എം.ഐ കാർമ്മികത്വം വഹിക്കും. ഫാ. പ്രിൻസ് വള്ളോപുരയിടത്തിൽ സന്ദേശം നൽകും തുടർന്ന് പ്രദക്ഷിണം, ലദ്ദീഞ്ഞ്, സ്നേഹവിരുന്ന്.
വഴിത്തല ശാന്തിഗിരി കർമ്മലീത്ത ആശ്രമ ദേവാലയത്തിൽ തിരുനാൾ ആരംഭിച്ചു
