Timely news thodupuzha

logo

അനധികൃത കുടിയേറ്റക്കാരെ ചങ്ങലയിൽ ബന്ധിക്കുന്ന ദൃശ്യങ്ങൾ വൈറ്റ് ഹൗസിൻറെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ പങ്കുവച്ച് മസ്‌ക്

വാഷിങ്ടൺ: അമെരിക്കയിൽ നിന്നും തിരിച്ചയക്കുന്ന അനധികൃത കുടിയേറ്റക്കാരെ ചങ്ങലയിൽ ബന്ധിക്കുന്ന ക്രൂര ദൃശ്യങ്ങൾ പുറത്ത്. വൈറ്റ് ഹൗസിൻറെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ ഇലോൺ മസ്‌കാണ് ദൃശ്യങ്ങൾ ഷെയർ ചെയ്തത്.

ആളുകളെ കയ്യിലും കാലിലും ചങ്ങല ബന്ധിച്ച് വിമാനത്തിൽ കയറ്റുന്നതാണ് ദൃശ്യങ്ങൾ ”ഹഹ…വൗ” എന്ന കമൻറോടെയാണ് ഡോജ് സംഘത്തലവൻ ഷെയർ ചെയ്തത്. ആളുകളെ ചങ്ങലയിൽ ബന്ധിച്ച് അമെരിക്കൻ യുദ്ധവിമാനങ്ങളിൽ തിരിച്ചയക്കുന്നതിനെതിരെ വിവിധ രാജ്യങ്ങൾ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് ഇപ്പോൾ വൈറ്റ് ഹൌസ് ഈ ദൃശ്യങ്ങൾ പങ്കുവച്ചത്.

അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമെരിക്കൻ സന്ദർശനത്തിന് തൊട്ടുപിന്നാലെ 119 പേരടങ്ങുന്ന അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുടെ രണ്ടാമത്തെ സംഘം ഇന്ത്യയിലെത്തിയിരുന്നു.

യു.എസ് സൈനിക വിമാനങ്ങൾ ഇന്ത്യയിലേക്ക് വരുന്നത് തുടരുമെന്നും ഇത്തരത്തിൽ ആയിരക്കണക്കിനാളുകൾ ഇക്കൊല്ലം തിരിച്ചെത്താൻ സാധ്യതയുണ്ടെന്നും ഓരോ മാസവും നാലഞ്ച് വിമാനങ്ങൾ പ്രതീക്ഷിക്കണമെന്നുമാണ് ഉന്നത വൃത്തങ്ങൾ അറിയിക്കുന്നത്.

ഇതുവരെ 300 ലധികം അനധികൃത കുടിയേറ്റക്കാരെയാണ് പാനമയിലേക്ക് ട്രംപ് ഭരണകൂടം കടത്തിയത്. മറ്റ് രാജ്യങ്ങൾ സ്വീകരിക്കാത്തവരാണ് ഇവരിൽ അധികവും.

അഫ്‌ഗാനിസ്ഥാൻ, ഇറാൻ, ചൈന എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർ ഇതിൽ ഉൾപ്പെടും. സ്വന്തം രാജ്യങ്ങൾ സ്വീകരിച്ചില്ലെങ്കിൽ, ഇവരെ ഒരു താൽക്കാലിക ക്യാമ്പിലേക്ക് മാറ്റുമെന്നാണ് റിപ്പോർട്ടുകൾ. ഇവരെ നിവലിൽ ഒരു ഹോട്ടലിൽ പാർപ്പിച്ചിരിക്കുകയാണ്. ഇവരുടെ പാസ്‌പോർട്ട്, മൊബൈൽ ഫോൺ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *