അഹമ്മദാബാദ്: രഞ്ജി ട്രോഫി ഫൈനലിൽ പ്രവേശിച്ച് കേരളം. 7 വിക്കറ്റ് നഷ്ടത്തിൽ 429 റൺസെന്ന നിലയിൽ അഞ്ചാം ദിനം കളി ആരംഭിച്ച ഗുജറാത്തിന് ലീഡിനായി 28 റൺസ് മാത്രം മതിയായിരുന്നു.
എന്നാൽ ഇതിനിടെ 3 വിക്കറ്റുകൾ പിഴുതെറിഞ്ഞ ആദിത‍്യ സർവാതെയാണ് കേരളത്തിന് ബ്രേക്ക് ത്രൂ നൽകിയത്. 177 പന്തുകൾ നേരിട്ട് 79 റൺസോടെ ക്രീസിൽ നിലയുറപ്പിച്ച ജയ്മീത് പട്ടേലിൻറെയും 164 പന്തുകൾ നേരിട്ട് 30 റൺസുമായി ക്രീസിൽ ഉറച്ചു നിന്ന സിദ്ധാർഥ് ദേശായിടെയും വിക്കറ്റാണ് ആദിത‍്യ സർവാതെ വീഴ്ത്തിയത്.