Timely news thodupuzha

logo

മരണപ്പെട്ട ദാതാക്കളിൽ നിന്ന് 65 വയസിനു മുകളിലുള്ള രോഗികൾക്കും അവയവം സ്വീകരിക്കാം

ന്യൂഡൽഹി: അവയവ മാറ്റത്തിനുള്ള പ്രായ പരിധി ഒഴിവാക്കി കേന്ദ്ര സർക്കാർ. മരണപ്പെട്ട ദാതാക്കളിൽ നിന്ന് 65 വയസിനു മുകളിലുള്ള രോഗികൾക്കും അവയവം സ്വീകരിക്കാനാവുന്ന തരത്തിലാണ് മാറ്റിയിരിക്കുന്നത്. വ്യവസഥിതികളിൽ ഇളവുവരുത്തി പുതിയ മാർഗരേഖ ആരോഗ്യമന്ത്രാലയം പ്രസിദ്ധീകരിച്ചു. മാത്രമല്ല രോഗികൾ അവയവം സ്വീകരിക്കുന്നതിന് ഏത് സംസ്ഥാനത്തും രജിസ്റ്റർ ചെയ്യാൻ സാധിക്കുന്ന തരത്തിൽ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താനാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രലായം നൽകിയ നിർദ്ദേശം.

അവയവം സ്വീകരിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള ഫീസ് ഈടാക്കരുത്. കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങൾ ഇത്തരത്തിൽ ഫീസ് ഈടാക്കുന്നുണ്ടെന്നും അവയവമാറ്റം സംബന്ധിച്ച 2014ലെ വ്യവസ്ഥകളുടെ ലംഘനമാണിതെന്നും കേന്ദ്രം വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *