കോതമംഗലം: അടിവാട് ഫുട്ബോൾ മത്സരത്തിനിടെ ഗ്യാലറി തകർന്ന് വീണു നാൽപതോളം പേർക്ക് പരിക്ക്. പല്ലാരിമംഗലം പഞ്ചായത്തിലെ അടിവാട് ടൗണിന് സമിപം മാലിക്ക് മിനാർ പബ്ബിക്ക് സ്കൂൾ ഗ്രൗണ്ടിൽ ഹീറോ യംഗ്സ് ക്ലബ്ബ് സംഘടിപ്പച്ച ഫുട്ബോൾ ഫൈനൽ മത്സരത്തിനിടെയാണ് അപകടമുണ്ടായത്. ഗ്രൗണ്ടിലെ ഒരു വശത്ത് ഉണ്ടായിരുന്ന ഗ്യാലറിയാണ് കളി നടക്കുന്നതിനെതിടെ പൊളിഞ്ഞ് വീഴുകയായിരുന്നു. എട്ട് നിരകളിലായിരുന്നു ഗ്യാലറി ക്രമീകരിച്ചിരുന്നത്.
രണ്ടായിരത്തോളം പേർകാഴ്ചക്കാരായി ഉണ്ടായിരുന്നു. സംഭവം അറിഞ്ഞ് എത്തിയ പോത്താനിക്കാട് പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ വിവിധ ആംബുലൻസ് കളിൽ കോതമംഗലത്തെ വിവിധ ആശുപ്രതികളിൽ എത്തിച്ചു. പരിക്കേറ്റ വരിൽ ആരുടെയും നില ഗുരുതരമല്ല. ഡീൻ കുര്യാക്കോസ് എംപി ഉൾപ്പെടെയുള്ള ജനപ്രതിനിധികളും വിവിധ രാഷ്ടിയ നേതാക്കളും അപകടസ്ഥലത്തും ആശുപത്രികളിലും എത്തിയിരുന്നു.