Timely news thodupuzha

logo

കണ്ണൂർ മുത്തശ്ശിക്കൊപ്പം നടന്നു പോവുന്നതിനിടെ മൂന്ന് വയസ്സുള്ള പെൺകുട്ടി കാറിടിച്ച് മരിച്ചു

കണ്ണൂർ: പയ്യാവൂരിൽ അമ്മൂമ്മയോടൊപ്പം നടന്നു പോവുന്നതിനിടെ മൂന്നു വയസുകാരി കാറിടിച്ച് മരിച്ചു. നോറയാണ് മരിച്ചത്. അമിത വേഗത്തിലെത്തിയ കാർ ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ട് 6 മണിയോടെയായിരുന്നു അപകടം. കുട്ടി തൽക്ഷണം മരിച്ചു. മുത്തശ്ശിയുടെ പരുക്ക് സാരമല്ലെന്നാണ് വിവരം. രണ്ട് കാറുകളെ മറികടക്കുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് ഇവരെ ഇടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നത്.

Leave a Comment

Your email address will not be published. Required fields are marked *