തിരുവനന്തപുരം: വഞ്ചിയൂരിൽ യുവ അഭിഭാഷകയെ ക്രൂരമായി മർദിച്ച കേസിൽ പ്രതി അഡ്വ. ബെയ്‌ലിൻ ദാസിനെ റിമാൻഡ് ചെയ്തു. മേയ് 27 വരെയാണ് റിമാൻഡ് ചെയ്തത്. അതേസമയം, ബെയ്‌ലിൻ ദാസ് സമർപ്പിച്ച ജാമ്യാപേക്ഷ കോടതി ശനിയാഴ്ച പരിഗണിക്കും. ജാമ്യം നൽകരുതെന്നും ഗൗരവകരമായ കുറ്റകൃത്യമാണ് നടന്നിരിക്കുന്നതെന്നും പ്രോസിക്യൂക്ഷൻ വാദിച്ചു. പരാതിക്കാരി ശ്യാമിലി തന്നെ മർദിച്ചെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും കോടതിയത് പരിഗണിച്ചില്ല.
തിരുവനന്തപുരത്ത് അഭിഭാഷകയെ മർദിച്ച പ്രതി റിമാന്റിൽ
