ഇടുക്കി: ഇടവേളയ്ക്ക് ശേഷം ചക്കകൊമ്പന്‍റെ ആക്രമണം ജനവാസമേഖലയില്‍ രൂക്ഷമാകുകയാണ്. ചക്കകൊമ്പന്‍റെ മുന്നില്‍ പെട്ട ഇരുചക്രവാഹന യാത്രികന്‍ കഴിഞ്ഞ ദിവസം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അദ്ധത്തില്‍ കാട്ടാനയുടെ മുന്നില്‍പെട്ട സമാവതി ഇരുചക്രവാനത്തില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനിടടയില്‍ രണ്ട് തവണ കാട്ടാന അക്രമിക്കാന്‍ ശ്രമിക്കുകയും വീണ് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. വാരിയെല്ലിന് പൊട്ടലും, കാലിനും കണ്ണിനും പരിക്കേറ്റിട്ടുണ്ട് പരിക്കേറ്റ സമാവതി രാജാക്കാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇതോടൊപ്പം ഇന്ന് പുലര്‍ച്ചെ കുമളി – മൂന്നാർ സംസ്ഥാന പാതയിൽ ഇറങ്ങിയ ചക്ക കൊമ്പൻ വഴിയോര കടകൾ തകർത്തു. സംസ്ഥാനപാതയിൽ പെരിയകനാലിന് സമീപം പുതുപെരട്ട് ഭാഗത്താണ് ചക്ക കൊമ്പൻ ഇറങ്ങിയത്. വഴിയോരത്ത് സ്ഥിതി ചെയ്തിരുന്ന നാല് കടകൾ ആന തകർത്തു. പൈനാപ്പിള്‍ സൂക്ഷിച്ചിരുന്ന കടകളാണ് കാട്ടാന തകര്‍ത്തത്. രണ്ട് മണിക്കൂറോളം നടുറോഡില്‍ കാട്ടാന പരിഭ്രാന്തി പരത്തി ഗതാഗത തടസ്സം സൃഷ്ടിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് കാട്ടനയെ തുരത്തിയത്. മുമ്പ് നിരവധി ആളുകള്‍ക്കാണ് റോഡില്‍ വച്ചുണ്ടായ കാട്ടാന അക്രമണത്തില്‍ ജീവന്‍ നഷ്ടമായിട്ടുള്ളത്.