പാലക്കാട്: ഭാര്യയെ ശ്വാസം മുട്ടിച്ചു കൊന്നയാൾ അറസ്റ്റിൽ. തൃത്താല ഒതളൂർ സ്വദേശിനി ഉഷ നന്ദിനിയാണ് (57) കൊല്ലപ്പെട്ടത്. ഭർത്താവ് മുരളീധരനെ(62) പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഉഷ മാസങ്ങളോളമായി തളർന്നു കിടക്കുകയായിരുന്നു. ഷൊർണൂർ ഡിവൈഎസ്പി മനോജ് കുമാർ, തൃത്താല എസ്ഐ എന്നിവർ സ്ഥലത്തത്തി. അന്വേഷണം തുടരുകയാണ്.
പാലക്കാട് കിടപ്പു രോഗിയായ ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ 62 കാരൻ പിടിയിൽ
