തൊടുപുഴ: തൊടുപുഴ സർക്കിൾ സഹകരണ യൂണിയൻ ചെയർമാനായി ഇന്ദു സുധാകരനെ തിരഞ്ഞെടുത്തു. സഹകരണ സംഘം അസിസ്റ്റന്റ് റജിസ്ട്രാർ ഓഫീസിൽ കൂടിയ പുതിയ ഭരണ സമതി യോഗത്തിലാണ് ഇന്ദുവിനെ തിരഞ്ഞെടുത്തത്. ഭരണ സമതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് പതിനൊന്നിൽ 10 സീറ്റ് നേടി വിജയിച്ചിരുന്നു. നിലവിൽ ജില്ലാ പഞ്ചായത്തംഗവും ഇളംദേശം ബ്ലോക്ക് വനിതാ സഹകരണ സംഘം പ്രസിഡന്റും തൊടുപുഴ കാർഷിക വികസന ബാങ്ക് ഭരണ സമതി അംഗവുമാണ് ഇന്ദു സുധാകരൻ.
ഇന്ദു സുധാകരൻ തൊടുപുഴ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ
