Timely news thodupuzha

ഏയ്ഞ്ചലിന് പിറന്നാൾ മധുരമായി പ്ലസ് റ്റൂ റിസൽട്ട്

തൊടുപുഴ: കരിമണ്ണൂർ സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിലെ ഏയ്ഞ്ചൽ ബിജുവിന് പ്ലസ് റ്റു റിസൽട്ട് വന്നപ്പോൾ 1200ൽ 1199 മാർക്ക്. നഷ്ടമായത് ഒരു മാർക്ക് മാത്രം. പ്രിൻസിപ്പൽ ബിസോയി ജോർജും അധ്യാപകരും ഏഞ്ചലിനെ വീട്ടിലെത്തി അഭിനന്ദിച്ചു. തുടർന്ന് കേക്കു മുറിച്ച് ജന്മദിനവും ആഘോഷിച്ചു.

പ്ലസ് വൺ പരീക്ഷയിൽ എയ്ഞ്ചലിനും പ്രിയ കുട്ടുകാരി മരിയ ജോയിക്കും ഫുൾ മാർക്ക് ഉണ്ടായിരുന്നു. മരിയ 1196 മാർക്ക് വാങ്ങിച്ചതും സന്തോഷകരമായി. രണ്ടു പേരും ബയോളജി ബാച്ചിലായിരുന്നു. കംപ്യൂട്ടർ സയൻസിൽ മാധവ്, കൊമേഴ്സിൽ വിനായകും വന്ദനയും ഹ്യുമാനിറ്റീസ് ബാച്ചിൽ വിവേക് ജെയ്മോൻ എന്നിവരും സ്കൂൾ ടോപ്പേഴ്സായി. സഹോദരിമാരായ ശിവരഞ്ജിനിയും,ശിവപ്രിയയും ഫുൾ എ പ്ലസോടെ വിജയിച്ചു. 54 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി. 96 ശതമാനം വിജയം നേടിയ കുട്ടികളെ സ്കൂൾ മാനേജർ റവ. ഫാ. ജോസഫ് കൊച്ചുപറമ്പിൽ, പ്രിൻസിപ്പൽ ബിസോയി ജോർജ്, അധ്യാപകരും, പി.റ്റി.എയും അഭിനന്ദിച്ചു

Leave a Comment

Your email address will not be published. Required fields are marked *