കൊച്ചി: കോഴിക്കോട് താമരശേരി ഷഹബാസ് കൊലക്കേസിൽ കുറ്റാരോപിതരായ വിദ്യാർഥികൾക്ക് ജാമ്യം. 6 വിദ്യാർഥികൾക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ് ജാമ്യം. അന്വേഷണത്തോട് സഹകരിക്കുമെന്ന് മാതാപിതാക്കൾ സത്യവാങ് മൂലം നൽകണമെനന് കോടതി ആവശ്യപ്പെട്ടു. 50,000 രൂപ ബോണ്ട് കെട്ടിവെക്കണം.
ക്രിമിനൽ പശ്ചാത്തലമുള്ള ആളുകളുമായി സമ്പർക്കം പുലർത്തരുത്. സാക്ഷികളെ സ്വാധീനിക്കരുത്. സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്. രാജ്യം വിട്ട് പോവരുത് തുടങ്ങിയവ ജാമ്യ വ്യവസ്ഥയിൽ എടുത്തു പറയുന്നു. കുട്ടികൾ ഒബ്സർവേഷൻ ഹോമിൽ കഴിയുന്നത് ബാലനീതിനിയമത്തിന് എതിരെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം. ജാമ്യം ലഭിച്ചതിനു പിന്നാലെ ഒബ്സർവേഷൻ ഹോമിൽ നിന്നും ആറു പേരെയും വിട്ടയക്കും.