ആലപ്പുഴ: എട്ടാം ക്ലാസ് വിദ‍്യാർഥിയെ പ്ലസ് വൺ വിദ‍്യാർഥികൾ ചേർന്ന് മർദിച്ചതായും റാഗ് ചെയ്തതായും പരാതി. ചെന്നിത്തല നവോദയ സ്കൂളിലാണ് സംഭവം. വിദ‍്യാർഥിയുടെ പിതാവാണ് പൊലീസിലും സ്കൂൾ അധികൃതർക്കും പരാതി നൽകിയത്. എന്നാൽ റാഗിങ് നടന്നിട്ടില്ലെന്നും വിദ‍്യാർഥികൾ തമ്മിലുണ്ടായ പ്രശ്നങ്ങളുടെ തുടർച്ചയായിട്ടാണ് മർദനമുണ്ടായതെന്നാണ് സ്കൂൾ പ്രിൻസിപ്പൽ വിശദമാക്കുന്നത്. ഹോസ്റ്റലിനുള്ളിൽ വച്ചാണ് വിദ‍്യാർഥിയെ മർദിച്ചതെന്നും മർദിച്ച പ്ലസ് വൺ വിദ‍്യാർഥികളെ സസ്പെൻഡ് ചെയ്തുവെന്നും പ്രിൻസിപ്പൽ വ‍്യക്തമാക്കി. സ്കൂൾ അധികൃതർ ജില്ലാ കലക്റ്റർക്ക് വിശദമായ റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. കലക്റ്ററുടെ നിർദേശം അനുസരിച്ചായിരിക്കും തുടർനടപടികൾ സ്വീകരിക്കുകയെന്ന് മാന്നാർ പൊലീസ് അറിയിച്ചു.
നവോദയ സ്കൂളിൽ റാഗിങ്ങ്; എട്ടാം ക്ലാസ് വിദ‍്യാർഥിക്ക് പ്ലസ് വൺ വിദ‍്യാർഥികളുടെ ക്രൂര മർദനം
