Timely news thodupuzha

കൊല്ലത്ത് നായ ബൈക്കിന് കുറുകെ ചാടി ഇരുപത്താറുകാരനായ പൊലീസ് ഉദ്യോ​ഗസ്ഥൻ മരിച്ചു; അപകടം പിറന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങുന്നതിനിടെ

കൊല്ലം: ബൈക്ക് അപകടത്തിൽ പൊലീസുകാരന് ദാരുണാന്ത്യം. കടവൂർ സ്വദേശി അനൂപാണ്(26) മരിച്ചത്. കെഎപി-3 ബറ്റാലിയനിലെ ഉദ്യോഗസ്ഥാനായിരുന്നു. അനൂപിൻറെ പിറന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ജിഷ്ണു ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. കച്ചേരി ജങ്ങ്ഷന് സമീപത്തായി ചൊവ്വാഴ്ച രാത്രി 12.30 യോടെയായിരുന്നു അപകടം.

തെരുവ് നായ കുറുകെ ചാടിയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് അനൂപിൻറെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളെജിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Comment

Your email address will not be published. Required fields are marked *