ന‍്യൂയോർക്ക്: ഇസ്രയേൽ – ഇറാൻ യുദ്ധം രൂക്ഷമായതിനെ തുടർന്ന് എല്ലാവരും ഉടൻ ടെഹ്റാൻ വിടണമെന്ന് യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. സമൂഹമാധ‍്യമത്തിലൂടെയായിരുന്നു ട്രംപ് ഇത്തരത്തിലൊരു നിർദേശം നൽകിയത്. എല്ലാവരും ഉടനെ ടെഹ്റാനിൽ നിന്നും ഒഴിഞ്ഞുപോകണമെന്നായിരുന്നു അദ്ദേഹം സമൂഹമാധ‍്യമത്തിലൂടെ ആവശ‍്യപ്പെട്ടത്.

ഇറാന് ആണാവായുധം കൈവശം വയ്ക്കാൻ സാധിക്കില്ലെന്നും വീണ്ടും വീണ്ടും താൻ ഇതു പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേൽ വടക്കുകിഴക്കൻ ടെഹ്റാനിലുള്ള ജനങ്ങളോട് ഒഴിഞ്ഞുപോകാൻ നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ട്രംപും നിർദേശം നൽകിയിരിക്കുന്നത്. അതേസമയം കാനഡയിൽ വച്ചു നടക്കുന്ന ജി 7 ഉച്ചക്കോടി വെട്ടിച്ചുരുക്കി ഒരുദിവസം മുന്നേ തന്നെ ട്രംപ് മടങ്ങുമെന്ന് വൈറ്റ് ഹൗസ് വ‍്യക്തമാക്കി.