പെരുനാട്: പതിനേഴ് വയസ്സുള്ള പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതി അറസ്റ്റിൽ. പീരുമേട് സ്വദേശി അഭിറാമാണ്(19) അറസ്റ്റിലായത്. പത്താം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു പെൺകുട്ടി യുവാവിനെ വാട്സാപ്പിലൂടെ പരിചയപ്പെട്ടത്.
പിന്നീട് പല തവണകളായി നേരിൽ കാണുകയും ചെയ്തു. തുടർന്ന് പെൺകുട്ടിയോട് ഇഷ്ടമാണെന്നും ഒരുമിച്ചു ജീവിക്കാമെന്നും പറഞ്ഞ് അഭിറാം ഇയാളുടെ വീടിൻറെ പണി നടക്കുന്ന സ്ഥലത്ത് വച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെരുനാട് കമ്മ‍്യൂണിറ്റി ഹെൽത്ത് സെൻററിൽ നടത്തിയ പരിശോധനയിലാണ് കുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയത്.
ഇൻസ്പെക്റ്റർ ജി വിഷ്ണുവിൻ്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ റാന്നിയിൽ നിന്നുമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.