Timely news thodupuzha

logo

ജില്ലാ സബ്ബ് ജൂണിയർ, ജൂണിയർ നീന്തൽ ചാമ്പ്യൻഷിപ്പ് 28ന് വണ്ടമറ്റത്ത്

തൊടുപുഴ: 24 ആമത് ഇടുക്കി ജില്ലാ സബ്ബ് ജൂനിയർ, ജൂണിയർ നീന്തൽ ചാമ്പ്യൻഷിപ്പ് 28ന് രാവിലെ ഒമ്പത് മുതൽ വണ്ടമറ്റം അക്വാറ്റിക് സെൻ്ററിൽ നടക്കും. മൂന്നു ഗ്രൂപ്പുകളിലായിട്ടായിരിക്കും മത്സരങ്ങൾ നടത്തുക. 2008, 2009, 2010 വർഷങ്ങളിൽ ജനിച്ച കുട്ടികൾ ഗ്രൂപ്പ് ഒന്നിലും 2011, 2012 വർഷങ്ങളിൽ ജനിച്ച കുട്ടികൾ ഗ്രൂപ്പ് രണ്ടിലും, 2013, 2014 വർഷങ്ങളിൽ ജനിച്ചിട്ടുള്ള കുട്ടികൾ ഗ്രൂപ്പ് മൂന്നിലും ആയിരിക്കും മത്സരിക്കുക.

പങ്കെടുക്കാൻ താല്പര്യമുള്ള കുട്ടികൾ 27ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി സെക്രട്ടറി, ഇടുക്കി ജില്ലാ അക്വാറ്റിക് അസോസിയേഷൻ, വണ്ടമറ്റം പി.ഒ എന്ന മേൽവിലാസത്തിൽ പേര് രജിസ്റ്റർ ചെയ്യേണ്ടത് 28ന് രാവിലെ ഒമ്പത് മണിക്ക് മുൻപായി മത്സരത്തിൽ പങ്കെടുക്കുന്നതിനായി ജനന സർട്ടിഫിക്കറ്റ്, ആധാർ കാർഡിൻ്റെ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം വണ്ടമറ്റം അക്വാറ്റിക് സെൻ്ററിൽ
എത്തിച്ചേരേണ്ടതുമാണ്.

മത്സരത്തിൽ നിന്നും നിർദ്ദിഷ്ട യോഗ്യത നേടുന്ന കുട്ടികളെ ജില്ലാ ടീമിലേക്ക് തെരഞ്ഞെടുക്കുകയും ജൂലൈ 4, 5, 6 തീയതികളിൽ തിരുവനന്തപുരത്ത് വച്ചു നടക്കുന്ന സംസ്ഥാന സബ്ബ് ജൂണിയർ, ജൂണിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുപ്പിക്കുകയും ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് 85474 24141, 9447223674 എന്ന നമ്പരുകളിൽ ബന്ധപ്പെടുക.

Leave a Comment

Your email address will not be published. Required fields are marked *