തൊടുപുഴ: മരത്തിൽ കുടുങ്ങിയ യുവാവിന് രക്ഷിച്ച് അഗ്നിരക്ഷാ സേന. കഴിഞ്ഞ ദിവസം അർബൻ ബാങ്കിന് സമീപം ശാന്താലയം കൃഷ്‌ണപിള്ളയുടെ വീട്ടിലെ മാവിന്റെ ശിഖരങ്ങൾ മുറിക്കുന്നതിനിടെ വെങ്ങല്ലൂർ തൊട്ടിപ്പറമ്പിൽ സന്ദീപാണ്(38) മരത്തിൽ കുടുങ്ങിയത്. ശിഖരങ്ങൾ മുറിക്കുന്നതിനിടെ സന്ദീപിന്റെ കാലിൽ മുറിവേൽക്കുകയും മരത്തിൽ കുടുങ്ങുകയുമായിരുന്നു. തൊടുപുഴയിൽ നിന്നും അഗ്നിരക്ഷാ സേനയെത്തി സന്ദീപിനെ മരത്തിൽ നിന്നും താഴെ ഇറക്കി. തുടർന്ന് വീട്ടുടമ സന്ദീപിനെ ആശുപത്രിയിലെത്തിച്ചു. തൊടുപുഴ അഗ്നിരക്ഷാ സേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സാദിഖ്, സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ ടി.പി അലക്‌സാണ്ടർ, ഫയർ ഓഫീസർമാരായ ഉപാസ്, അജയകുമാർ, വിവേക്, സന്ദീപ്, അഷിക്ക്, അനിൽ നാരായണൻ, ഹോം ഗാർഡ് ഷാജി, പ്രമോദ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
മരത്തിൽ കുടുങ്ങിയ യുവാവിന് രക്ഷിച്ച് അഗ്നിരക്ഷാ സേന
